കിഴക്കന്‍ ഡിആര്ഡ കോംഗോയിലെ ഇറ്റൂറി പ്രവിശ്യയിലെ കൊമാണ്ട നഗരത്തിലുള്ള കത്തോലിക്കാ പള്ളിയിലാണ് അതിക്രൂരമായ ൈ്രകസ്തവ കൂട്ടക്കൊല നടന്നത്. ൈ്രകസ്തവ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ നടത്തിയ അതിക്രൂരമായ കൂട്ടക്കൊലയില്‍ 43 ലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍. റേഡിയോ ഒകാപിയാണ് 43 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്.
പുലര്‍ച്ചെ ഒരുമണിയോടെ നടന്ന ആക്രമണത്തില്‍ പള്ളിക്കുള്ളിലും പുറത്തും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലപ്പെട്ടവരില്‍ ഇരുപതിലേറെപ്പേര്‍ വെടിയേറ്റാണ് മരിച്ചത്. വീടുകള്‍ കേന്ദ്രീകരിച്ച് നടന്ന ആക്രമണങ്ങളില്‍ പൊള്ളലേറ്റാണ് കൂടുതല്‍ പേരും മരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നിരവധി പേരെ കാണാതായെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 1990കളില്‍ ഉഗാണ്ടയില്‍ രൂപീകരിക്കപ്പെട്ട സംഘടനയാണ് അഉഎ. സ്വന്തം രാജ്യത്തെ സൈനിക സമ്മര്‍ദ്ദം കാരണം 2002ല്‍ ഇവര്‍ കോംഗായിലേയ്ക്ക് താവളം മാറ്റുകയായിരുന്നു. ഐസിസിന്റെ ഉഗാണ്ടന്‍ ശാഖയാണ് ഉഗാണ്ടന്‍ ഇസ്ളാമിസ്ററ് വിമതരായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ്.

Comments: